Pakistan Cricket player Umar Akmal Releases Video To Confirm He is Alive
താൻ മരിച്ചുവെന്ന വാർത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിനിടെ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി പാക് ക്രിക്കറ്റ് താരം ഉമർ അക്മല്‍. തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ് ഉമർ രംഗത്തെത്തിയത്. ദൈവത്തിൻ സ്തുതി, താൻ സുരക്ഷിതനാണ്. ലാഹോറില്‍ സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാർത്തകളെല്ലാം വ്യാജമാണ്. നാഷണല്‍ ട്വൻറി കപ്പിൻറെ സെഫിഫൈനലില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. സംഗതി കൈവിടുമെന്ന് തോന്നിയപ്പോഴാണ് താരം തന്നെ നേരിട്ട് വിശദീകരണം നല്‍കിയത്.സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തില്‍ നേരത്തെ ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചിരുന്നു. ഇതും ഉമര്‍ അക്മല്‍ മരിച്ചെന്ന വാര്‍ത്തയുടെ പ്രചാരണത്തിന് കരുത്തേകി. കളി മാറ്റിവെയ്ക്കാന്‍ കാരണം സുരക്ഷയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് ഓഫീസര്‍മാരും വ്യക്തമാക്കി.