ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി മറിയാമ്മ ഉമ്മൻറെ പ്രസംഗം | Oneindia Malayalam

Oneindia Malayalam 2017-11-27

Views 1

Oommen chandy's Wife Mariyamma Oommen Speech goes viral.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി ഭാര്യ മറിയാമ്മ ഉമ്മൻറെ രസകരമായ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ രസകരമായി മനസ്സുതുറക്കുന്ന ഹൃസ്വ പ്രസംഗം. തന്നെ പ്രസംഗിക്കാൻ വിളിച്ചത് മുതല്‍ ഭർത്താവിന് ഉള്‍ക്കിടിലമാണ് എന്ന് പറഞ്ഞാണ് മറിയാമ്മ ഉമ്മൻ പ്രസംഗം തുടങ്ങുന്നത്. ''ഞാൻ രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയക്കാരിയല്ല, പ്രസംഗിക്കാൻ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങൾ ഒക്കെയുള്ള പാവം വീട്ടമ്മയാണ് ഞാൻ''- മറിയാമ്മ ഇതു പറഞ്ഞു നിർത്തിയതും സദസിൽ നിന്ന് കൈയടി ഉയർന്നു.
തന്റെ ഭർത്താവ് കടന്നുവന്ന അഗ്നി പരീക്ഷകൾ നിങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന മറിയാമ്മ ഉമ്മൻ, നിങ്ങൾക്ക് എന്തു ടെൻഷൻ വന്നാലും എന്നെ ഓർത്താൽ മതിയെന്നും പറഞ്ഞപ്പോൾ സദസിൽ ചിരി പടർന്നു.
ഇതിനിടയിൽ ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ എന്നും മറിയാമ്മ ചോദിച്ചു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്റേം മക്കൾടേം കണ്ണീര് ആരൊപ്പും എന്നുകൂടെ മറിയാമ്മ ചോദിച്ചപ്പോൾ സദസിൽ നിന്ന് നിർത്താതെ കൈയ്യടി ഉയർന്നു. വേദിയിലിരുന്ന ഉമ്മൻചാണ്ടിയാകട്ടെ ഭാര്യയുടെ വാക്കുകളെല്ലാം ഒരു പുഞ്ചിരിയോടെയാണ് കേട്ടുകൊണ്ടിരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS