സൗദിയിലെ വൻനിധി കേരളത്തിലേക്ക് എത്തുമോ? | Oneindia Malayalam

Oneindia Malayalam 2017-11-25

Views 9

It seems the row between Arakkal and Keyi families over the 5,000 crore compensation from the Saudi government for demolishing Keyi Rubath.

കേരളവും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് മുതലേ കേരളത്തില്‍ നിന്നുള്ള ഇസ്ലാം മതവിശ്വാസികള്‍ മക്കയിലും മദീനയിലും പോയിരുന്നു. മക്കയില്‍ സ്ഥാപിച്ച കേയി റുബാത്തുമായി ബന്ധപ്പെട്ട് കോടികളുടെ സ്വത്ത് സൌദി വഖഫിലുണ്ടെന്ന് അറിയാമോ? ഏതാണ്ട് അയ്യായിരം കോടി രൂപയോളം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ആ നിധി കേരളത്തില്‍ എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
റുബാത്ത് എന്നാല്‍ സത്രം എന്നാണ് അര്‍ത്ഥം. മക്കയില്‍ 1848 ല്‍ നിര്‍മിച്ച ഒരു സത്രം ആണ് കേയി റുബാത്ത്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരു മലയാളി തന്നെ ആയിരുന്നു അന്ന് റുബാത്ത് സ്ഥാപിച്ചത്.
തലശ്ശേരിയിലെ അതി പ്രസിദ്ധമായ ഇസ്ലാമിക കുടുംബം ആണ് കേയി കുടുംബം. ഈ തറവാട്ടിലെ അംഗമായിരുന്ന മായിന്‍ കുട്ടി എളയ ആയിരുന്നു 1870 ല്‍ മക്കയില്‍ റുബാത്ത് സ്ഥാപിച്ചത്. ഇന്ത്യക്കാരുടെ വക വേറേയും റുബാത്തുകള്‍ അന്ന് മക്കയില്‍ ഉണ്ടായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS