സൗദി കിരീടാവകാശിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ | Oneindia Malayalam

Oneindia Malayalam 2017-11-25

Views 198

Iran Reacts Against Saudi Arabia crown prince Muhammed Bin Salmaan.

ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനിയെ പശ്തിമേഷ്യയിലെ ഹിറ്റ്ലർ എന്ന് വിശേഷിപ്പിച്ച സൌദി അറേബ്യൻ കിരീടാവകാശിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ. അപക്വവും തരംതാണതുമായ പ്രസ്താവനയെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഏകാധിപത്യ പ്രവണത കാണിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മേഖലയിലെ ഏകാധിപതികള്‍ക്ക് അടുത്ത കാലത്ത് എന്താണ് സംഭവിച്ചതെന്ന്, അവരുടെ പാത പിന്തുടരാന്‍ ശ്രമിക്കുന്ന സൗദി രാജകുമാരന്‍ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബ് വസന്തത്തെ തുടര്‍ന്ന് കൊല്ലപ്പെടുകയോ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയോ ചെയ്ത അറബ് സ്വേഛാധിപതികളെക്കുറിച്ച് സൂചിപ്പിച്ചാണ് ഇറാന്‍ വക്താവ് ഇങ്ങനെ പറഞ്ഞത്. പുതിയ കിരീടാവകാശിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യ ചെയ്തുകൂട്ടുന്ന അബദ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ്, ലബ്‌നാന്‍ പ്രധാനമന്ത്രിയെ രാജിവയ്പ്പിച്ച നടപടി അതില്‍ അവസാനത്തേതാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം തലതിരിഞ്ഞ നയങ്ങള്‍ സൗദിയുടെ ഉറ്റ മിത്രങ്ങളെ പോലും ശത്രുക്കളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form