ചെന്നൈയിനായി ഗോള്‍: മുഹമ്മദ് റാഫി പറയുന്നു

Oneindia Malayalam 2017-11-24

Views 1

Muhammed Rafi reacts after scoring a goal for Chennaiyin FC against North East United.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ചെന്നൈയിൻ എഫ് സിയുടെ ജയത്തില് നിർണായക പങ്ക് വഹിച്ചത് മലയാളി താരം മുഹമ്മദ് റാഫിയുടെ ഗോളാണ്. ഗോളടിച്ച ശേഷമുള്ള മുഹമ്മദ് റാഫിയുടെ പ്രതികരണം കാണാം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരുടെ ജയം മത്സരത്തിൻറെ തുടക്കം മുതല്‍ രണ്ട് ടീമുകളും പന്ത് കയ്യടക്കി വെച്ചാണ് കളിച്ചത്. ആദ്യ കളിയില്‍ എഫ്‌സി ഗോവയോട് 2-3ന് പൊരുതിവീണ ചെന്നൈയെ അല്ല കഴിഞ്ഞ മല്‍സരത്തില്‍ കണ്ടത്. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഒരുപോലെ മികച്ചുനിന്ന ചെന്നൈ നോര്‍ത്ത് ഈസ്റ്റിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.ചെന്നൈയുടെ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടതും അവസാനം കുറിച്ചതും മലയാളി താരങ്ങളായിരുന്നുവെന്നതാണ് ശ്രദ്ധേയം. 11ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കുവിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ചെന്നൈ മുന്നിലെത്തുന്നത്. 24ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയിലൂടെ ചെന്നൈ ലീഡുയര്‍ത്തി. ഫൈനല്‍ വിസിലിന് ആറു മിനിറ്റുള്ളപ്പോല്‍ ചെന്നൈയുടെ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിച്ച് പകരക്കാരനായി ഇറങ്ങിയ മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി ചെന്നൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Share This Video


Download

  
Report form