Madhavan To Play Nambi Narayanan
ഐ എസ് ആര്‍ ഓ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം മോഹന്‍ലാലിനെ നായകനാക്കി നവാഗതനായ ആനന്ദ് മഹാദേവന്‍, സിനിമയാക്കാന്‍ പദ്ധതി ഇട്ടിരുന്നതാണ്. മോഹന്‍ലാലിനും വളരെയധികം താല്‍പര്യം ഉണ്ടായിരുന്ന സബ്ജക്ടായിരുന്നു ഇത്. ഈ പ്രൊജക്ട് പിന്നീട് എന്ത് കൊണ്ടോ മുന്നോട്ട് പോയില്ല.
ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത, നമ്പി നാരായണനായി തമിഴകത്തിന്റെ മാധവന്‍ എത്തുന്നു എന്നാണ്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതമാണ് ദൃശ്യവത്കരിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിനു മുന്നോടിയായി നമ്പി നാരായണനെ നേരിട്ട് കാണാന്‍ മാധവന്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാധവന്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘വിക്രം വേദാ’ തമിഴ്നാട്ടില്‍ എന്ന പോലെ കേരളത്തിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.