നിങ്ങളറിയാതെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണ്‍ ചെയ്യുന്നത്

Oneindia Malayalam 2017-11-23

Views 58

Google has been tracking Android users even with location services turned off.

ആൻഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പായി പുതിയ റിപ്പോർട്ട്. ജിപിഎസ് ഓഫാക്കിയാലും ഗുഗിള്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് റിപ്പോർട്ട്. ജിപിഎസ് ഓഫാക്കി ഇട്ടാലും ഉപയോക്താവിൻറെ ലൊക്കേഷൻ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് റിപ്പോർട്ട്. ക്വാർട്സ് എന്ന മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പുകളിലും മറ്റും ലൊക്കേഷൻ ഡിസേബിള്‍ ചെയ്താലും സിം കാർഡ് റിമൂവ് ചെയ്താലും ലൊക്കേഷൻ വിവരങ്ങള്‍ കിട്ടുന്നുവെന്നാണ് ക്വാർട്സിൻറെ റിപ്പോർട്ട്. 2017 മുതല്‍ പുറത്തിറങ്ങിയ ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ സംവിധാനം കണ്ടുതുടങ്ങിയതെന്നും റിപ്പോർട്ട് പറയുന്നു. എന്നാല്‍ ടവർ ലൊക്കേഷൻ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് ക്വാർട്സിന് ഗുഗിള്‍ നല്‍കിയ വിശദീകരണം. ഭാവിയിലെ ആൻഡ്രോയിഡ് വികസനത്തിന് പുഷ് നോട്ടിഫിക്കേഷൻ, എസ്എംഎസ്, എന്നിവയുടെ കൃത്യത ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഗൂഗിളിൻറഎ വിശദീകരണം. അതേസമയം ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാവശ്യത്തിനും അല്ല എന്നാണ് ഗൂഗിള്‍ പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS