The Future Of Dilee In Actress Case
നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ വിവാദങ്ങള്‍ക്കും വഴിത്തിരിവുകള്‍ക്കുമൊടുവിലായിരുന്നു കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേത്യക കോടതി തയ്യാറാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടാന്‍ തീരുമാനിച്ചെങ്കിലും രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരായ വിചാരണാ നടപടികള്‍ വൈകിക്കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ താല്‍പ്പര്യം. ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി അന്തിമ വിധി പുറപ്പെടുവിക്കണമെന്നാണ് അവരുടെ നിലപാട്. പക്ഷേ, നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങള്‍ അതിന് പര്യാപ്തമാണോ? നിരവധി സ്ത്രീ പീഡനക്കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വൈകുമെന്നതാണ് ഉയരുന്ന ഒരു അഭിപ്രായം. എങ്കിലും ദിലീപിന്റെ കേസില്‍ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാരണം പ്രമുഖനായ നടന്‍ ഉള്‍പ്പെട്ട കേസാണിത്. കേസിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാകണം. മാത്രമല്ല, ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് കൂടിയാണിത്. പ്രമാദമായ പല സ്ത്രീ പീഡന കേസുകളിലും പ്രത്യേക കോടതി വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിര്‍ഭയ കേസിലും സൗമ്യ, ജിഷ കേസുകളിലും പ്രത്യേക കോടതി രൂപീകരിച്ചിരുന്നു. അത്തരമൊരു നീക്കം നടിയുടെ കേസിലുണ്ടാകില്ലെന്നാണ് കരുതുന്നത്. മറ്റുള്ളതെല്ലാം കൊലപാതക കേസ് കൂടി ആയിരുന്നു. പ്രത്യേക കോടതി അംഗീകരിക്കപ്പെട്ടാല്‍ ദിലീപിന് അധികകാലം കോടതി കയറി ഇറങ്ങേണ്ടി വരില്ല.