'കോടികള്‍ വാരി' കെന്‍ഡല്‍ ജെന്നര്‍
ഫോബ്‌സ് പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ ഉണ്ടാക്കുന്നത്
ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ ഉണ്ടാക്കുന്നത്. 2017ലെ പുതിയ റാണിയാണ് കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍. കാരണം 15 വര്‍ഷത്തോളം മോഡലിങ്ങ് രംഗത്തെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് ഗിസ്‌ലി ബുണ്‍ഡ്‌ചെന്‍ ആയിരുന്നു. ആ റെക്കോഡാണ് ഇപ്പോള്‍ ജെന്നര്‍ തകര്‍ത്തിരിക്കുന്നത്. ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്.
Anweshanam Fashion