ജയിക്കാത്തതിന് കാരണം കോലിയല്ല, പിന്നെ? | Oneindia Malayalam

Oneindia Malayalam 2017-11-22

Views 342

The team man in captain Virat Kohli came to the fore on a cat and mouse day of Test cricket on Monday when India fell just three wickets short of winning the first match of the series against Sri lanka at the Eden Gardens in Kolkata.

കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സമനിലയായതിൻറെ നിരാശയിലാണ് ആരാധകർ. ജയിക്കാമായിരുന്ന മത്സരം കൈവിട്ടുകളഞ്ഞത് വിരാട് കോലിയാണ് എന്നാണ് വിമർശകർ പറയുന്നത്. കോലിയുടെ സെഞ്ചുറി മോഹമാണത്രേ ഇന്ത്യയെ ജയിപ്പിക്കാതിരുന്നത്. ഇത് വിമർശനങ്ങളുടെ ഒരു ഭാഗം. ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങൾ അറിയുന്ന ആരും കോലിയുടെ ഇന്നിംഗ്സിനെ വിമർശിക്കില്ല എന്നത് വേറെ കാര്യം. ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത് കോലി ഒറ്റക്കാണ്. എന്നിട്ടും കോലിയെ കുറ്റം പറയണമെങ്കിൽ അയാൾ ഒന്നാം നമ്പർ കോലി വിരോധിയായിരിക്കണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം കോലിയുടെ ഭാഗത്തല്ല തെറ്റെന്ന് വേണം മനസ്സിലാക്കാൻ. സ്വന്തം സ്കോർ 86 ൽ നിൽക്കേയാണ് വിരാട് കോലി ഡ്രസിങ് റൂമിലേക്ക് തിരിഞ്ഞ് കോച്ച് രവി ശാസ്ത്രിയോട് ഡിക്ലയർ ചെയ്യണോ എന്ന് ആക്ഷൻ കാണിച്ചത്. ഇന്ത്യ ഏഴ് വിക്കറ്റിന് 321 റൺസ് എന്ന നിലയിലായിരുന്നു അപ്പോൾ. ലീഡ് 200 തികഞ്ഞിരുന്നില്ല. ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ലങ്കയെ ബാറ്റിംഗിന് വിടാം എന്നായിരിക്കണം കോലിയുടെ മനസിൽ അപ്പോൾ.

Share This Video


Download

  
Report form
RELATED VIDEOS