ഡെങ്കിപ്പനി ബാധിച്ച് കുട്ടി മരിച്ചു: ഫോർട്ടിസ് ഈടാക്കിയത് 16 ലക്ഷം | Oneindia Malayalam

Oneindia Malayalam 2017-11-21

Views 217

Dengue patient dies, parents billed RS 16 lakh for 2 weeks in ICU

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴ് വയസ്സുകാരിയുടെ പതിനഞ്ച് ദിവസത്തെ ചികിത്സക്ക് ആശുപത്രി അധികൃതർ ഈടാക്കിയത് 16 ലക്ഷം രൂപ. ഗുഡ്ഗാവിലെ ഫോർട്ടിസ് ആശുപത്രിയിലാണ് സംഭവം. ഡല്‍ഹിയിലെ ധ്വാരക സ്വദേശിയായ ജയന്ത് സിങ്ങിൻറെ മകള്‍ ആദ്യയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആശുപത്രി നല്‍കിയ ഗ്ലൌസിനും സിറിഞ്ചിനും വസ്ത്രത്തിനുമുള്‍പ്പെടെ ഭീമമായ തുകയാണ് ആശുപത്രി അധികൃതർ ഈടാക്കിയത്. സംഭവം വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അന്വേഷണത്തിന് ഉത്തരവിട്ടു. ആഗസ്റ്റ് 28നാണ് കടുത്ത പനിയെത്തുടർന്ന് ആദ്യയെ ധ്വാരകയിലെ റോക്ക് ലാൻഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്കുള്ള ചികിത്സയായിരുന്നു ആദ്യക്ക് നല്‍കിയത്. പനി കടുത്തതോടെ കുട്ടിയെ ഗുഡ്ഗാവിനെ ഫോർട്ടിസ് ആശുപത്രിയിലേക്ക് റെഫർ ചെയ്തു. ആഗസ്ത് 31ന് ആദ്യയെ ഫോർട്ടിസില്‍ പ്രവേശിപ്പിച്ചു. തുടർന്നുള്ള 14 ദിവസമാണ് ആദ്യക്ക് ആശുപത്രി ചികിത്സ നല്‍കിയത്.

Share This Video


Download

  
Report form
RELATED VIDEOS