കൊല്‍ക്കത്ത ടെസ്റ്റ്: സെഞ്ചുറിയടിച്ച കോലി എന്ത് പിഴച്ചു? | Oneindia Malayalam

Oneindia Malayalam 2017-11-21

Views 661

Kolkata Test: Trolls On Captain Virat Kohli And Srilankan Team.

കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സമനിലയില്‍ ആയതിൻറെ വിഷമത്തിലാണ് ആരാധകർ. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. എന്നാല്‍ ഇന്ത്യ ജയിക്കാത്തതിന് കാരണം ക്യാപ്റ്റൻ വിരാട് കോലിയാണ് എന്നാണ് ആരാധകർ പറയുന്നത്. രണ്ടാം ഇന്നിങ്സില്‍‌ സെഞ്ചുറിയടിച്ച് ഇന്ത്യയെ രക്ഷിക്കാൻ കോലി ശ്രമിച്ചു എന്നത് സത്യം തന്നെ. പക്ഷേ കോലിയുടെ സെഞ്ചുറി മോഹമാണ് ഇന്ത്യക്ക് വിനയായത് എന്നാണ് പ്രധാന വിമർശം. കോലി സെഞ്ചുറി തികയ്ക്കാൻ നിന്നത് കൊണ്ടത് കൊണ്ടാണത്രെ ഇന്ത്യ ജയിക്കാതിരുന്നത്. കോലിക്ക് മാത്രമല്ല സോഷ്യൽ മീഡിയയിൽ ട്രോളുള്ളത്. ലങ്കൻ ടീമിനും ട്രോളുണ്ട്. കണ്ണ് കാണുന്നില്ല എന്ന് പറഞ്ഞ് ബാറ്റ് ചെയ്യാതെ രക്ഷപ്പെട്ടതിനും ആവശ്യത്തിനും അനാവശ്യത്തിനും ഫിസിയോയെ ഇറക്കി സമയം കളഞ്ഞതിനും ഒക്കെ ട്രോളുണ്ട്. കാണാം കൊൽക്കത്ത ടെസ്റ്റ് സ്പെഷൽ ട്രോളുകള്‍.

Share This Video


Download

  
Report form
RELATED VIDEOS