ബാല്യം ചെന്നൈയിലെ തെരുവില്‍, കൂലിപ്പണി, പീറ്റർ ഹെയ്ൻറെ കഥ | filmibeat Malayalam

Filmibeat Malayalam 2017-11-20

Views 373

Robin Thirumala explains Action choreographer Peter Hein's Life story.

ഇന്ത്യയിലെ ആക്ഷൻ കൊറിയോഗ്രാഫർമാരിലെ സൂപ്പർ താരമാണ് പീറ്റർ ഹെയ്ൻ. മലയാളത്തിലെ പുലിമുരുകനിലൂടെയാണ് ഹെയ്ൻ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. പുലിമുരുകന് പിന്നാലെ മോഹൻലാല്‍ ചിത്രമായ ഒടിയനിലും പീറ്റർ ഹെയ്ൻ തന്നെയാണ് ആക്ഷൻ കൊറിയോഗ്രാഫർ. കെ മധു ഒരുക്കുന്ന മാർത്താണ്ഡവർമ്മ ആണ് ഇനി പീറ്റർ ഹെയ്നെ കാത്തിരിക്കുന്നത്. തെന്നിന്ത്യൻ നടൻ റാണ ദഗ്ഗുപതിയാണ് ചിത്രത്തില്‍ മാർത്താണ്ഡവർമയുടെ വേഷത്തിലെത്തുന്നത്. ഇക്കാര്യം തിരക്കഥാകൃത്ത് റോബിൻ തിരുമല ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചുകഴിഞ്ഞു. സിനിമക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയെ കുറിച്ച് റോബിൻ തിരുമല ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകഴിഞ്ഞു. ഇന്ത്യന്‍ സിനിമക്കും വിയറ്റ്‌നാം സിനിമയ്ക്കും ഇടയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആണിന്ന് പീറ്റര്‍ ഹൈന്‍. പുതിയ രണ്ടു സംവിധാന സംരംഭങ്ങള്‍. വിയറ്റ്‌നാമിലും, ചൈനയുമായി.ഒരു സിനിമയുടെ മുഴുവന്‍ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹത്തിന്റെ ഡേറ്റിനായി ഇന്ത്യയിലെ വമ്പന്‍ സംവിധായകര്‍ കാത്തുനില്‍ക്കുമ്പോള്‍, ഒരേസമയം ഒരു ചിത്രം എന്ന രീതിയില്‍ പീറ്റര്‍ വഴി മാറി നടക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS