Petition Against Kerala Chief Minister in High Court
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമർശം ചൂണ്ടിക്കാട്ടിയാണ് ഹരജി. തോമസ് ചാണ്ടിയുടെ ഹർജിയും മന്ത്രിമാരുടെ ബഹിഷ്കരണവും ഇതിന് തെളിവെന്ന് ഹരജിയില്‍ പറയുന്നു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹരജി നല്‍കിയത്. നിലം നികത്തലും പുറം പോക്ക് കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭക്കെതിരെ രൂക്ഷവിമർശം നടത്തിയത്. സർക്കാരിനെതിരെ മന്ത്രി ഹർജി നല്‍കിയത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണെന്നും ഇന്ത്യയിലെ കോടതിയിലോ ഈ കോടതിയിലോ ഇതാദ്യത്തെ സംഭവമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.