ബാങ്ക് വിളിയില്‍ ഭയചകിതയായി ഓടുന്ന പെണ്‍കുട്ടി, വൈറലായ വീഡിയോക്ക് പിന്നില്‍ | Oneindia Malayalam

Oneindia Malayalam 2017-11-18

Views 350

Gujarat Elections: After video goes viral, complaint filed

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബാങ്ക് വിളി പശ്ചാത്തലത്തില്‍ പേടിയോടെ നടന്നുപോകുന്ന പെണ്‍കുട്ടിയുടെ വീഡിയോയ്‌ക്കെതിരെ പരാതി. മനുഷ്യാവകാശ പ്രവര്‍തതകനായ ഗോവിന്ദ് പാര്‍മര്‍ ആണ് ഈ വീഡിയോയ്‌ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെയും ഗുജറാത്ത് പൊലീസിനെയും സമീപിച്ചത്.
ഗുജറാത്തി ഭാഷയിലുള്ള 1.15 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് പരാതിക്കാധാരം. മുസ്ലീംങ്ങളെ ഭീകരരായി ചിത്രീകരിക്കുന്ന വീഡിയോകളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ വിവാദ വീഡിയോയ്ക്ക് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ബിജെപി അനുകൂല പ്രചരണമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെങ്കിലും, ഇതിനു പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. സന്ധ്യാസമയത്ത് ഒരു പെൺകുട്ടി ഗുജറാത്തിലെ റോഡിലൂടെ ഭയന്നുവിറച്ച് നടക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെൺകുട്ടി ഭീതിയോടെ നടക്കുമ്പോൾ പശ്ചാത്തലത്തിൽ ബാങ്ക് വിളിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ഇതോടൊപ്പം ഏഴ് മണിക്ക് ശേഷം ഗുജറാത്തിൽ ഇത് സംഭവിക്കാമെന്നും എഴുതിക്കാണിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS