എല്‍ഡിഎഫ് സര്‍ക്കാര്‍ BJPക്ക് വഴങ്ങുന്നുവെന്ന് മുസ്ലിംലീഗ് | Oneindia Malayalam

Oneindia Malayalam 2017-11-18

Views 216

IUML accuses govt of diluting quota policies

സംസ്ഥാന സർക്കാർ ബിജെപിയുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുകയാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി. സാമ്പത്തിക സംവരണം വേണമെന്ന കേന്ദ്രസർക്കാർ നയത്തിന് ശക്തിപകരുന്നതാണ് സംസ്ഥാന സർക്കാരിന്റെ നടപടികളെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുമെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടൊപ്പം സർക്കാർ ഉദ്യോഗങ്ങളിൽ ഇത്തരക്കാർക്ക് സംവരണം നൽകണമെന്നതാണ് എൽഡിഎഫിന്റെയും സർക്കാരിന്റെയും നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നീക്കത്തിനെതിരെയാണ് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. മുന്നോക്ക വിഭാഗത്തിലെ പാവങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്. ഇതിനെ സാമ്പത്തിക സംവരണമായി പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Share This Video


Download

  
Report form
RELATED VIDEOS