വീടിന് മുന്നില്‍ ഏതെങ്കിലും പാര്‍ട്ടി കൊടിമരം സ്ഥാപിച്ചാല്‍ എന്തുചെയ്യും. അതും ഇറങ്ങുന്ന വഴിയില്‍. കൊടിമരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രവാസിയുടെ പോസ്റ്റ്. ചങ്ങനാശ്ശേരി സ്വദേശി അബ്രഹാം തോമസ്സാണ് സംഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 2015ലാണ് കൊടിമരം ഇവിടെ സ്ഥാപിച്ചത്. സഹോദരന്‍ ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ പാര്‍ട്ടിയിലുള്ള പലരേയും ബന്ധപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു. 2016 കളക്ടര്‍ക്ക് പരാതികൊടുത്തു. കളക്ടര്‍ കെഎസ്ടിപി റോഡ് അതികൃതര്‍ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നും അബ്രഹാം തോമസ് ഫേസ്ബുക്കിലൂടെപങ്കുവെക്കുന്നു. ചുവപ്പ് നിറത്തിലുള്ള കൊടിമരം സിപിഎമ്മിന്റെതല്ലെന്ന് തുറന്ന് പറഞ്ഞ അബ്രഹാം അത് ഏത് പാര്‍ട്ടിയുടെ കൊടിമരമാണെന്ന് വ്യക്തമാക്കിയില്ല. സ്ഥാപിച്ച സമയത്ത് പരാതി പറയാത്തതുകൊണ്ട് താന്‍ ഇപ്പോള്‍ കുറ്റകാരനായെന്നും അബ്രഹാം പറയുന്നുണ്ട്. അവസാനമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം. ഹൈക്കോടതിയില്‍ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ്.