Mohanlal Remembers Jayan
മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, ജയന്‍. സഞ്ചാരി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ജയനോടൊപ്പം ഒരുമിച്ച് അഭിനയിച്ചത്. കോളേജ് പഠന കാലത്ത് നസീറിനെയും മധുവിനെയുമാണ് ആരാധിച്ചിരുന്നതെങ്കിലും വില്ലന്‍ രൂപത്തില്‍ ജയനും മനസ്സിലുണ്ടായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനായ നരേന്ദ്രനെ അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറിയ പുതുമുഖമെന്ന നിലയിലല്ല അദ്ദേഹം തന്നോട് പെരുമാറിയത്. സൂപ്പര്‍ ഹീറോ എന്ന ഇമേജൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരുമൊക്കെയായി ഒരുകൂട്ടം ആളുകള്‍ എപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടയില്‍ സൂക്ഷിക്കണം, അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. ഇന്നും വിലമതിക്കുന്ന ഉപദേശമാണതെന്നും മോഹന്‍ലാല്‍ പറയുന്നു.