ഐഎസില്‍ നിന്നും ള്‍ഫ് രാജ്യങ്ങള്‍ വഴി കേരളത്തിലേക്ക് പണമൊഴുകുന്നതായി പോലീസ്. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ കെ ഒ പി തസ്ലീമെന്നയാള്‍ വഴിയാണ് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഐസിസ് പണമെത്തിച്ചു കൊടുത്തതെന്നും പോലീസ് വ്യക്തമാക്കി. സിറിയയിലേക്ക് പോയവര്‍ക്കും പോവാന്‍ ശ്രമിച്ചവര്‍ക്കുമെല്ലാം ഐസിസില്‍ നിന്നു സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഒരാള്‍ക്കു 400 ഡോളര്‍ വീതം നല്‍കിയിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഐസിസില്‍ ചേരുന്നതിനായി പോയെന്ന് പോലീസ് പറയുന്ന മിഥിലാജ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തസ്‌ലീമിന്റെ വിദേശത്തുള്ള അക്കൗണ്ടില്‍ നിന്നു 40,000 രൂപ എത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. മാത്രമല്ല ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ചക്കരക്കല്‍ സ്വദേശിയായ ഷാജഹാന്‍ ഐസിസില്‍ ചേര്‍ന്നവര്‍ക്കു വേണ്ടി ഒരു ലക്ഷം രൂപ ഹവാലപ്പണം കടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘത്തലവനായ ഡിവൈഎസ്പി പിപി സദാനന്ദനാണ് ഇക്കാര്യം പറഞ്ഞത്.