CPI-CPM Clash In A New Level
തോമസ് ചാണ്ടി രാജിവെച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ തുറന്ന പോരിലേക്ക്. സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര നേതൃത്വവും രംഗത്തുവന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന സിപിഐയുടെ നടപടി അസാധാരണമെന്നാണ് അവെയ്ലബിള്‍ പിബിയും വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ഇതേ പ്രസ്താവനയായിരുന്നു നടത്തിയത്. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നിന്ന സിപിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നു. സിപിഐ മുന്നണി മര്യാദ പാലിച്ചില്ല. തോമസ് ചാണ്ടിയെ രാജിവെപ്പിച്ചു എന്ന ക്രഡിറ്റെടുക്കാനുള്ള ശ്രമമാണ് സിപിഐ നടത്തിയത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രിയെ നേരിട്ട് കണ്ട് സിപിഐക്ക് ചര്‍ച്ച നടത്താമായിരുന്നു. സര്‍ക്കാരാകുമ്പോള്‍ കയ്യടികളും വിമര്‍ശനങ്ങളുമുണ്ടാകും. കയ്യടികള്‍ മാത്രം സ്വീകരിച്ച് വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കട്ടെ എന്നാണ് സിപിഐ കരുതുന്നത്. -വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു