The oscar winning sound engineer Resul Pookutty will make his acting debut with Oru Kadhai Sollatuma, which is written and directed by Prasad Prabhakar.
ഓസ്കർ അവാർഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഒരു കഥൈ സൊല്ലട്ടുമ. പ്രസാദ് പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലും മലയാളത്തിലുമായാകും ചിത്രം ഒരുങ്ങുക. ചിത്രത്തിൻറെ പ്രഖ്യാപനമൊക്കെ നേരത്തെ നടന്നിരുന്നെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഈയടുത്താണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. എ ആർ റഹ്മാൻ അടക്കം നിരവധി പേർ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ചെന്നൈയിലെ ഓഡിയോ ലോഞ്ചിനിടയിലാണ് ചിത്രത്തില്‍ നായകനായെത്തിയതിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ റസൂല്‍ പൂക്കുട്ടി പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ കഥയുമായി പ്രശാന്ത് പ്രഭാകര്‍ തന്നെ സമീപിച്ചിരുന്നു. അന്ന് പറഞ്ഞ കഥയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ നായകനായി താന്‍ എത്തിയത് എങ്ങനെയാണെന്നതിനെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.