ഗുജറാത്തില്‍ വർഗീയ പ്രചാരണം, മുസ്ലിമുകളെ ലക്ഷ്യം വെക്കുന്നു? | Oneindia Malayalam

Oneindia Malayalam 2017-11-14

Views 362

Poll-bound Gujarat election campaign took a murky turn on Monday when chilling posters and cross or X signs emerged on walls of houses in muslim localities of Ahmedabad.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞടുപ്പ് ചൂടിലാണ് സംസ്ഥാനം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന പോരാട്ടം. പട്ടേല്‍ സമരനായകൻ ഹർദീക് പട്ടേലും ബിജെപിക്കെതിരെ അതിശക്തമായ നിലപാടെടുത്ത് രംഗത്തുണ്ട്. അതിനിടയില്‍ ഞെട്ടിക്കുന്ന റിപ്പോർട്ടുകള്‍ ഗുജറാത്തില്‍ നിന്ന് പുറത്തുവരികയാണ്. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വര്‍ഗ്ഗീയവിഷം വമിക്കുന്ന പോസ്റ്ററുകളും ഇത്തരത്തില്‍ പതിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 2002 ലെ കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ്.ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.

Share This Video


Download

  
Report form