Saudi King Will Not Relinquish Throne, Senior Official Says
സൌദിയില്‍ സല്‍മാന്‍ രാജവ് സ്ഥാനമൊഴിയാന്‍ പോകുന്നുവെന്നും കിരീടാവകാശിയും മകനുമായ മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ ഉടന്‍ സ്ഥാനമേറ്റെടുക്കുമെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരിച്ചു. അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ച സൌദിയിലെ അറസ്റ്റുകള്‍ക്ക് പിന്നാലെയായിരകുന്നു ഇത്തരം പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ സൌദി ഔദ്യോഗിക വൃത്തങ്ങള്‍ നിഷേധിച്ചു.
ആരോഗ്യം മോശമായാല്‍ പോലും രാജാവ് സ്ഥാനമൊഴിയുന്ന പതിവ് സൗദി അറേബ്യയില്‍ ഇല്ല. സല്‍മാന്‍ രാജാവിന് ഇപ്പോള്‍ 81 വയസ്സാണ് പ്രായം. ഇപ്പോള്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയും എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് വിശദീകരണം. സൗദി രാജകുടുംബത്തിലെ കീഴ് വഴക്കങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ് രാജാവ് സ്ഥാനം ഒഴിയും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് വിശദീകരണം. മുന്‍ രാജാക്കന്‍മാരെല്ലാം മരിക്കും വരെ രാജാവായി തന്നെ തുടര്‍ന്നിരുന്നു എന്നതാണ് സത്യം. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി സംഭവിച്ചിട്ടുള്ളൂ.