UAE will not remain idle under the shadow of Iranian threat, says foreign deputy minister.
ഇറാനെതിരെ യുഎഇ. ഇറാൻറെ ഭീഷണികള്‍ക്ക് മുന്നില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് യുഎഇ. സൌദി തലസ്ഥാനമായ റിയാദിലുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് യുഎഇയുടെ പ്രതികരണം. ആക്രമണത്തിന് യെമനിലെ ഹൂതികള്‍ ഉപയോഗിച്ചത്.ബാലിസ്റ്റിക് മിസൈലായിരുന്നുവെന്നത് ഗൌരവതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മിസൈല്‍ പദ്ധതി പ്രതിരോധത്തിനു വേണ്ടിയാണെന്ന ഇറാന്റെ അവകാശവാദം പൊളിക്കുന്നതാണ് ഈ സംഭവം. മറ്റു രാജ്യങ്ങള്‍ക്കെതിരേ ഉപയോഗിച്ചിരിക്കുകയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍. ഇത്തരം ഇറാന്‍ ഭീഷണിക്കു മുമ്പില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ യു.എ.ഇക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ ആശയങ്ങളും പണവും ഉപയോഗിച്ച് യെമനിലെ ഹൂതികള്‍ വളർന്നുവരികയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇറാനെതിരേ നടക്കുന്ന ശക്തമായ നീക്കങ്ങളെ യു.എ.ഇ പിന്തുണയ്ക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ട്രംപിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.