ജിഎസ്ടി വലയില്‍ ഉണക്കമീനും...!!!
ഉണക്കമീനിന് ജിഎസ്ടി നടപ്പിലാക്കിയതില്‍ പ്രതിഷേധം ഉയരുന്നു
നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ചും മറ്റ് പലതിനും ഒഴിവാക്കിയും പരിഷ്‌കരിച്ചെങ്കിലും ജിഎസ്ടിക്കെതിരെ പ്രതിഷേധം വര്‍ദ്ധിക്കുന്നു.ഉണക്കമത്സ്യത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാലസമരം തുടങ്ങി. ആദ്യമായാണ് ഉണക്കമത്സ്യത്തിന് നികുതി ഏര്‍പ്പെടുത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ലേലത്തിലൂടെ ഉണക്കമീനുകളുടെ വില നിശ്ചയിക്കുന്നതിനാല്‍ ഏകീകൃതവിലയുമില്ല.ജിഎസ്ടിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ശകതമായതോടെയാണ് പല നിത്യോപയോഗ പുതുക്കിയ ജിഎസ്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.വേഗം കേടായിപ്പോകുമെന്നതിനാലാണ് പച്ചക്കറിയെയും പച്ചമത്സ്യത്തെയും ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയത്. ഉണക്കമത്സ്യം ഈ ഗണത്തില്‍പ്പെടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, പച്ചമീനിന് ഇല്ലാത്ത ജിഎസ്ടി എന്തിനാണ് ഉണക്കമീനിനെന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്. ഉണക്കമത്സ്യവും വേഗം കേടാവുന്നതാണെന്ന് കച്ചവടക്കാര്‍ വിശദീകരിക്കുന്നു.
Dry-fish traders oppose GST
INDIA