Pakistan offers to arrange meeting between Kulbhushan Jadhav and his wife
ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി. പാകിസ്താനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാനില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം പ്രസ്ഥാവനയില്‍ അറിയിച്ചു. ഇതാദ്യമായാണ് കുല്‍ഭൂഷണിന്റെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്. നേരത്തെ ജാദവിന്റെ മാതാവ് മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. 2016 മാര്‍ച്ചിലാണ് പാകിസ്താന്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പാകിസ്താനില്‍ കടന്നതിനും ചാരപ്രവര്‍ത്തനം നടത്തിയതിനുമാണ് അറസ്‌റ്റെന്നാണ് പാകിസ്താന്‍ അറിയച്ചത്.