Qarib Qarib Single movie review
മലയാളികളുടെ പ്രിയപ്പെട്ട നടി പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പാര്‍വ്വതി നായികയായ ഖരീബ് ഖരീബ് സിംഗിള്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നു. ആദ്യദിനം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിമയുടെ ഹൃദയമിടിപ്പു പാര്‍വതി തന്നെയാണെന്നാണ് പറയുന്നത്. ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. മുപ്പത്തിയഞ്ചുകാരിയായ വിധവയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതവുമായി മുന്നോട്ടു പോകുന്ന യോഗിയായി ഇര്‍ഫാനെത്തുന്നു. ഓണ്‍ലൈന്‍ ചാറ്റിലൂടെ കണ്ടുമുട്ടുകയും ശേഷം ഇരുവരും പ്രണയത്തിലാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇരുവരും ഒന്നിച്ചുള്ള യാത്രകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. തനൂജ ചന്ദ്രയാണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും. ബോളിവുഡിലെ ടിപ്പിക്കല്‍ പ്രണയകഥകള്‍ കണ്ട് മടുത്തവര്‍ക്ക് ആശ്വാസമാകും ഈ ചിത്രം. ജയയെന്ന പക്വതയാര്‍ന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പാര്‍വതിക്ക് കഴിഞ്ഞിരിക്കുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ ബോളിവുഡ് ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ പാര്‍വതിക്ക് കഴിയുമെന്ന് ഉറപ്പാണ്.