The Jawaharlal Nehru University authorities have slipped fines on four students for flouting rules of the institution bypreparig Beef Biriyani near the administration block.
ജവഹർലാല്‍ നെഹ്റു സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം ബിരിയാണി പാകം ചെയ്തതിന് നാല് വിദ്യാർഥികള്‍ക്ക് പിഴ. ജെഎൻയു വിദ്യാർഥികള്‍ക്ക് പിഴ. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ ജനറല്‍ സെക്രട്ടറി സത് രൂപ ചക്രബർത്തി ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ക്കള്‍ക്കെതിരെയാണ് സർവകലാശാല അധികൃതർ പിഴ ചുമത്തിയത്. ബിരിയാണി വെച്ച നടപടി സർവകലാശാല ചട്ടലംഘനമാണെന്ന് ചീഫ് പ്രോക്ടർ കൌശല്‍ കുമാർ വിദ്യാർഥികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. പത്ത് ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാകുന്നു. സർവകലാശാലയിലെ പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ വിദ്യാർഥി സംഘടനാ പ്രതിനിധികള്‍ കഴിഞ്ഞ ജൂണ്‍ 27ന് വൈസ് ചാൻസിലറെ കാണാൻ പോയിരുന്നു. വിദ്യാർഥി പ്രതിനിധികളെ കാണാൻ വൈസ് ചാൻസലർ തയ്യാറാകാത്തതിനെത്തുടർന്ന് രാത്രി വൈകിയും വിദ്യാർഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ നില്‍ക്കേണ്ടി വന്നു. അതിന് ശേഷമാണ് കെട്ടിടത്തിൻറെ പടികള്‍ക്ക് സമീപം ബിരിയാണി പാകം ചെയ്തത്.