National commission for woman acting chairperson Rekha Sharma, who is in Kerala on a fact-finding mission to study forced religious conversions in the state, has come down heavily on the state government.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ആമിർ ഖാനെപ്പോലെയാണ് പിണറായി. സംസ്ഥാനത്ത് ഓള്‍ ഈസ് വെല്‍ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്ന് ഭാവിക്കുകയാണ് പിണറായി. ദി ന്യൂസ് മിനിറ്റിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ സര്‍ക്കാരിനെതിതിരേ ആഞ്ഞടിച്ചത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു ഇതിനെക്കുറിച്ച് പഠിക്കുന്നതിനായാണ് രേഖ ശര്‍മ കേരളത്തിലെത്തിയത്. വിവാദമായ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹാദിയയെ ഇവര്‍ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മണ്ണില്‍ തല പൂഴ്കത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെയാണ് പിണറായി. രാഷ്ട്രീയനേതാക്കളും സർക്കാരും ഉണരണം. സംസ്ഥാനത്ത് ചില യുവാക്കള്‍ നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിദേശത്തു നിന്നു പണം വരുന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും രേഖാ ശര്‍മ പറഞ്ഞു