ഉമ്മൻ ചാണ്ടിയുടെ പേര് സഭയില്‍ പറയാതെ പിണറായി | Oneindia Malayalam

Oneindia Malayalam 2017-11-09

Views 729

Solar case: Chief minister Pinarayi Vijayan didnt mentioned Oommen chandy's name, but Opposition leader Ramesh chennithala did.

കേരളരാഷ്ട്രീയത്തില്‍ നിർണായകസ്ഥാനമുണ്ട് സോളാർ കേസിന്. മന്ത്രിമാരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിസ്ഥാനത്ത് നിർത്തി ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കൂടിയായിരുന്നു ഈ കേസ്. എല്‍ഡിഎഫ് ഭരണകാലത്താണ് കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് സോളാർ കമ്മീഷൻ സമർപ്പിക്കുന്നത്. എന്നാൽ സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ ആരുടെയും പേരുകൾ മുഖ്യമന്ത്രി പരാമർശിച്ചിരുന്നില്ല. പകരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരായ ലൈംഗീകാരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിച്ചത്. എന്നാൽ റിപ്പോർട്ട് സഭയിൽ വച്ചതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS