പ്രിയ സഹോദരീ സഹോദരന്മാരേ.........ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസുകൾ .ഹദീസ് കിതാബുകളിൽ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി .സ്വഹീഹുൽ ബുഖാരിക്ക് നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ട്.അതിൽ പ്രശസ്തമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ പരിഭാഷ ഇംഗ്ലീഷ് ഭാഷയിലോ മലയാള ഭാഷയിലോ ഇറങ്ങിയതായി അറിവില്ല.ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമുക്കും ഹദീസുകൾ വിശദീകരണ സഹിതം പഠിക്കാനുള്ള ഒരു എളിയ സംരംഭമാണ് ഈ ബ്ലോഗ് .പദാനുപദ പരിഭാഷ നടത്തിയിട്ടില്ലെങ്കിലും ആശയം ചോരാതെ മലയാളത്തിൽ സാരാംശം നല്കാൻ ശ്രമിച്ചിട്ടുണ്ട്.അറബി മൂലം പൂർണ്ണമായി നല്കിയിട്ടുണ്ട്.തീരെ പരിഭാഷപ്പെടുത്താത്ത ഇടങ്ങളിൽ ..........................അടയാളം കൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.ഭാഷാപരമായ ചർച്ചകളോ എനിയ്ക്ക് പരിഭാഷപ്പെടുത്തൽ ബുദ്ധിമുട്ടായ ഭാഗങ്ങളോ ആണ് അത്തരം ഭാഗങ്ങൾ.ഏതെങ്കിലും ഭാഗത്ത് വസ്തുതാപരമായ പിശക് കണ്ടാൽ സദയം കമ്മന്റ് ആയി പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ എനിയ്ക്ക് മെസ്സേജ് ചെയ്യുകയോ ചെയ്യാൻ അപേക്ഷിക്കുന്നു...............ഇട്ട ഭാഗങ്ങൾ കിത്താബു അറിയുന്ന സമയമുള്ള വ്യക്തികൾ/ഉസ്താദുമാർ പരിഭാഷപ്പെടുത്തി തന്നാൽ എല്ലാവർക്കും, ഇന് ഷാ അല്ലാഹു ഉപകാരപ്പെടും . ഞങ്ങളുടെ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ അഭ്യർത്ഥിക്കുന്നു . എനിയ്ക്കും കുടുംബത്തിനും ഇഹപര വിജയത്തിനായി ദുആ ചെയ്യണേ....
Bukhari 6474 Kithab Riqaq Malayalam Fath'hul Bari