സൗദി രാജാവ് രണ്ടും കല്‍പ്പിച്ച് തന്നെ, അഴിമതിക്കാര്‍ കൂട്ടത്തോടെ അറസ്റ്റില്‍

Oneindia Malayalam 2017-11-05

Views 760

11 princes were arrested in Saudi Arabia on Saturday following the formation of an anti-corruption committee by King Salman bin Abdul Aziz Al-Saud, Saudi-backed broadcaster Al-Arabiya reported.
സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സൗദിയില്‍ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഇതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്. സൗദി രാജകുമാരന്‍റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ കമ്മറ്റിയുടെ രാജകല്‍പന അനുസരിച്ചാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്. ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിയെക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കമാണ് 11 രാജകുമാരന്മാര്‍ക്കും നാല് മന്ത്രിമാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

Share This Video


Download

  
Report form