A day after Kamal Hasan stated that “Hindu terror is now a reality in India’, a defamation case for hurting religious sentiments has been filed againt the Tamil actor in Varanasi, UP. Haasan has been booked under IPC sections 500, 511, 298, 295(a) & 505(c) pertaining to defamation, attempt to cause offence, intent to hurt religious feelings and to incite community.
ഹിന്ദു തീവ്രവാദം ഇന്നു യാഥാര്‍ഥ്യമാണെന്നും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞെന്നും കമല്‍ ഹാസന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരത്തെയുള്ളതില്‍നിന്നും വിഭിന്നമായി ഹിന്ദു തീവ്രവാദികള്‍ ഇപ്പോള്‍ നേരിട്ട് ആക്രമണം നടത്തുകയാണെന്നും കമല്‍ വിമര്‍ശിച്ചു. ഇതിനെതിരെ ബിജെപി നേതാക്കളും രംഗത്തുവന്നു. കമലിനെതിരെ ശക്തമായ നിലപാടുവേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടനെതിരെ കേസെടുക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദു തീവ്രവാദം ശക്തമാണെന്ന കമലിന്റെ പരാമര്‍ശമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് സെക്ഷന്‍ 500, 511, 298, 295 എ, 505 സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കേസ് വരാണസി കോടതി ശനിയാഴ്ച പരിഗണിക്കും. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടിയുള്ള പ്രചാരവേലയാണിതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.