Rima Kallingal Dileep Supporters In Actress Abduction Case
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തികച്ചും അസാധാരണമായി ഒരു വ്യത്യാസമുണ്ടായി. ഇരയായ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കേണ്ട സിനിമാ രംഗത്തെ പ്രമുഖര്‍ പലരും ദിലീപിന് പിന്നില്‍ അണി നിരന്നു. പ്രമുഖ നായികമാരായ മിയ, മംമ്ത മോഹന്‍ദാസ്, ശ്വേത മേനോന്‍, നമിത പ്രമോദ് എന്നിവര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ രംഗത്ത് വന്നിരുന്നു. അത്തരമൊരു സംഘടന ആവശ്യമില്ല എന്നതായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടിമാരുടെ പ്രതികരണം.ഈ നിലപാടുകള്‍ക്ക് എതിരെയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിക്കുന്നത്. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപം മാത്രമേ തങ്ങള്‍ക്കുള്ളൂ. ജയിലിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്തവരും വളരെ ചെറിയ ന്യൂനപക്ഷമാണ്. അക്കൂട്ടരുടെ ആയിരം ഇരട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് റിമ പറയുന്നു.