Raising fears of a repeat of the 2015 rain havoc, rains lashed Chennai and its suburbs from Thursday evening to friday morning.
വ്യാഴാഴ്ച വൈകുന്നേരെ മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈ നഗരത്തിൻറെ പ്രധാന റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. ചെന്നൈയിലും തമിഴ്നാടിൻറെ തീരപ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. അണ്ണാ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. വെള്ളിയാഴ്ചയും മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതിന് പുറമേ സംസ്ഥാനത്തെ തിരുവള്ളൂര്‍, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ 153 മില്ലിമീറ്റര്‍ മഴയാണ് ചൈന്നെയില്‍ പെയ്തത്. സംസ്ഥാനത്ത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞിരിക്കുന്നത്.