ഗെയില്‍ പദ്ധതി കേരളത്തിന് ദോഷമോ?മന്ത്രി പറയുന്നു | Oneindia Malayalam

Oneindia Malayalam 2017-11-03

Views 6

What is GAIL Project?
പ്രതിഷേധങ്ങള്‍ക്കിടയിലും വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് തുടങ്ങിയിട്ടുണ്ട്. ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും നിലപാടറിയിച്ചു കഴിഞ്ഞു. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രകൃതിവാതകത്തിന്‍റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കൊച്ചിയില്‍ എല്‍എന്‍ജി പെട്രോനെറ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി എസി മൊയ്തീൻ പറഞ്ഞു.
നിറമോ, മണമോ, വിഷാംശമോ, രാസപ്രവര്‍ത്തന ശക്തിയോ ഇല്ലാത്ത ദ്രാവകമാണ് എല്‍എന്‍ജി. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് എല്‍എന്‍ജിയുടെ ഇന്ധന ചെലവ് വളരെയധികം കുറവാണ്. മാത്രമല്ല പ്രകൃതിവാതകം മൂലമുള്ള അന്തരീക്ഷ മലിനീകരണവും വളരെ കുറവാണ്. ഇവിടെനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലൂടെ പൈപ്പ് ലൈന്‍ വഴി ഗ്യാസ് മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും എത്തിക്കുന്നതാണ് പദ്ധതി. ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (ഗെയിൽ) മേല്‍നോട്ടത്തിലാണിത്.

Share This Video


Download

  
Report form
RELATED VIDEOS