Priyadarshan About Mohanlal's Kunjali Marakkar
ചരിത്ര പുരുഷന്‍ കുഞ്ഞാലി മരക്കാരുടെ ജീവിതം സിനിമയാകുന്നുവെന്ന് അറിഞ്ഞതുമുതല്‍ വിവാദങ്ങളും ഉണ്ട്. മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും കുഞ്ഞാലി മരയ്ക്കാരാവാൻ ഒരുങ്ങിയിരിക്കുകയാണ്. രണ്ട് പേരുടേയും ചിത്രങ്ങള്‍ പ്രഖ്യാപിച്ചതുമുതല്‍ ഇരുവരുടെയും ആരാധകരും പോര് തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നുകഴിഞ്ഞു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം ആസ്പദമാക്കി മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തകൾ വന്നുതുടങ്ങിയിട്ട് ഏറെക്കാലമായി. അതിനിടയിലാണ് ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ചിത്രം ഇത്രയുമായ സ്ഥിതിക്ക് ഇനി മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാകുമോ? ഈ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. പോര്‍ച്ചുഗീസുകാരുമായുള്ള ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള പടത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍.