മോഹന്‍ലാല്‍ പോരാ? കുഞ്ഞാലി മരക്കാരായി മമ്മൂക്ക മതിയെന്ന് സിനിമാ താരങ്ങളും | filmibeat Malayalam

Filmibeat Malayalam 2017-11-02

Views 66

Mammootty And Mohanlal To Play Kunjali Marakkar?

കുഞ്ഞാലിമരക്കാര്‍ ചിത്രങ്ങള്‍‌ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മോഹന്‍ലാല്‍- മമ്മൂട്ടി ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് സോഷ്യല്‍ മീഡിയ വഴി പോര് തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പോര് തുടങ്ങിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയേയും കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും പിന്തുണച്ച് ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞാലി മരക്കാരാകാന്‍ യോഗ്യന്‍ മമ്മൂട്ടി തന്നെയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ എംഎ നിഷാദ്. തന്റെ ഫേസ്ബുക്കിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരേയും അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പോസ്റ്റിട്ടത്.
ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. ഷാജി നടേശനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുംനിന്നു പ്രമുഖതാരങ്ങൾ ചിത്രത്തില്‍ അണിനിരക്കും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. ഇതിൽ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക. . കുഞ്ഞാലി മരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ, മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലിമരക്കാരെപ്പറ്റി ഒരു സിനിമ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Share This Video


Download

  
Report form
RELATED VIDEOS