മലപ്പുറത്ത് പൂവാലന്മാരെക്കൊണ്ട് പാട്ടുപാടിച്ച് എസ്ഐ | Oneindia Malayalam

Oneindia Malayalam 2017-11-02

Views 1

Policeman forces three men to strip, clap and sing in underwear inside Police station. The incident happened in Malappuram Parappanangadi Station.

മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷൻ ഹീറോ ബിജുവായി പൊലീസുകാരൻ. ആക്ഷൻ ഹീറോ ബിജുവിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു പൊലീസുകാരൻറെ പെരുമാറ്റം. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിർത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സിഐ അലവി പുലിവാല് പിടിച്ചത്. സംഭവം സഹപ്രവർത്തകനായ പൊലീസുകാരൻ തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താൻ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രതികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്ന പൊലീസുകാരനെയാണ് നിവിൻ പോളി അഭിനയിച്ചത്. ഇത് അനുകരിച്ചാകും പൊലീസുകാരൻറെ നടപടിയെന്നാണ് സാമൂഹ്യമാധ്യങ്ങളില്‍ ചർച്ചയാകുന്നത്.

Share This Video


Download

  
Report form
RELATED VIDEOS