ഇന്ത്യ vs ന്യൂസിലന്‍ഡ്, ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ ഡല്‍ഹിയില്‍ | Oneindia Malayalam

Oneindia Malayalam 2017-10-31

Views 181

ഇന്ത്യ- ന്യൂസിലന്‍ഡ് 20 20 പരമ്പരക്ക് നാളെ തുടക്കമാകും. ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര 3-1ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ,. നിര്‍ണ്ണായക മത്സരത്തില്‍ തോറ്റ് പരമ്പര കൈവിട്ട കിവികള്‍ക്ക് ട്വന്‍റി 20 പരമ്പര അഭിമാന പോരാട്ടമാണ്. ഇന്ത്യയുടെ സീനിയര്‍ താരം ആശിഷ് നെഹ്റയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയാകും ഡല്‍ഹിയിലേത്. നിലവിലെ ഫോമില്‍ ഇന്ത്യക്ക് ആവേശം കൊള്ളാമെങ്കിലും കണക്കുകള്‍ അത്ര ആശാവഹമല്ല. 2007നും 2017നും ഇടയില്‍ 5 അന്താരാഷ്ട്ര ട്വന്‍റി 20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചിലും വിജയം കിവികള്‍ക്കൊപ്പമായിരുന്നു. ഇനി നിലവിലെ റാങ്കിംഗ് നോക്കാം. ഐസിസി റാങ്കിംഗില്‍
ഒന്നാം സ്ഥാനത്താണ് ന്യൂസിലന്‍ഡ് എങ്കില്‍ അഞ്ചാമതാണ് വിരാട് കോലി നായകനായ ടീം ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല അവസാന ഏകദിനത്തില്‍ പൊരുതിയാണ് കെയിന്‍ വില്യംസണും കൂട്ടരും തോറ്റത്. റണ്‍മെഷീന്‍ വിരാട് കോലി തന്നെയാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്ത്.

India vs New Zealand 1st T20I at Delhi, Preview

Share This Video


Download

  
Report form
RELATED VIDEOS