Thondimuthalum Driksakshiyum is a 2017 malayalam language black comedy film directed by Dileesh Pothan and written by Sajeev Pazhoor. The dialogues were co-written by Pazhoor and Syam Pushkaran.
ബോക്സ് ഓഫീസില്‍ തകർന്നടിഞ്ഞ പല ചിത്രങ്ങളും ടൊറൻറില്‍ വന്ന ശേഷമാണ് എല്ലാവരും കാണാറ്. അത്തരത്തില്‍ വിജയിച്ച ചിത്രമാണ് ഗപ്പി. പുതിയ സിനിമകള്‍ ഏതെങ്കിലും ടൊറൻറില്‍ എത്തിയിട്ടുണ്ടെങ്കില്‍ ട്രോള്‍ ഗ്രൂപ്പുകള്‍ നോക്കിയാല്‍ മതി എന്നൊരു പറച്ചിലുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ ടൊറൻറില്‍ എത്തിയിരുന്നു. ട്രോള്‍ ഗ്രൂപ്പുകളില്‍ ആകെ മമ്മൂട്ടിയും പുള്ളിക്കാരനും ആയിരുന്നു. മഹേഷിന്റെ പ്രതികാരം ഇങ്ങനെ ടൊറന്റില്‍ റിലീസ് ചെയ്തതിന് ശേഷം ആയിരുന്നു 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്നൊരു പ്രയോഗം തന്നെ വന്നത്. ഇപ്പോളിതാ തൊണ്ടിമുതലും ദൃക്‌സാക്ഷിയും അങ്ങനെ കാണുകയാണ് ട്രോളേഴ്‌സ്... എന്തിനാ? പോത്തേട്ടന്‍ ബ്രില്യന്‍സ് കണ്ടെത്താന്‍!!!