മുഖത്ത് മുളകുപൊടി വിതറി മോഷണശ്രമം: കമിതാക്കള്‍ അറസ്റ്റില്‍ | Oneindia Malayalam

Oneindia Malayalam 2017-10-30

Views 343

It has been reported that lovers who tried to rob a shop in Thrissur got arrested. Police said the lovers eloped from their homes twice.

കടയുടമയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവർച്ചക്ക് ശ്രമിച്ച കമിതാക്കളെ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു, കൊച്ചി കലൂർ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സൌരവ്, ചേരാനെല്ലൂർ ഇടയകുന്നം നികത്തില്‍ നികത്തില്‍ ശ്രീക്കുട്ടി, എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ പഞ്ചാരമുക്ക് സെൻററിലെ ചക്കംകണ്ടം അറക്കല്‍ കുറുപ്പത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള ഫസ സാനിറ്ററി ഹാർഡ്വെയർ സ്ഥാപനത്തിലാണ് നാടകീയമായ കവർച്ചാശ്രമം നടന്നത്. കമിതാക്കളായ സൌരവും ശ്രീക്കുട്ടിയും മൂന്ന് മാസം മുൻപ് വീട്ടില്‍ നിന്ന് ഒളിച്ചോടിയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ ഒരുമാസം മുൻപ് ഇരുവരും വീണ്ടും ഒളിച്ചോടി.
ആളുകള്‍ കൂടിയതോടെ കമിതാക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമായി. ഉടനെ തന്നെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും ഏല്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ് ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റി.

Share This Video


Download

  
Report form
RELATED VIDEOS