LDF MLAs PTA Raheem and Karat Razak shared stage with Cofepose accuse in Dubai. The controversy emerged just after CPM State Secretary Kodiyeri Balakrishnan's Mini Cooper Controversy.
മിനി കൂപ്പർ വിവാദത്തിന് പിന്നാലെ ഇടതുമുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി സ്വർണ്ണക്കടത്ത് പ്രതികള്‍ക്കൊപ്പമുള്ള എംഎല്‍മാരുടെ ചിത്രങ്ങള്‍ പുറത്ത്. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയും ഡിആർഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത് അബ്ദുല്‍ ലൈസിനൊപ്പം എംഎല്‍എമാരായ പിടിഎ റഹീമും കാരാട്ട് റസാഖും നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. കോഴിക്കോട് ഡിആർഐ രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് കൊടുവള്ളി സ്വദേശിയായ അബുലൈസ്
കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ അബുലൈസ് ഒളിവിൽ പോയിരുന്നു. ഇതിനെ തുടർന്നാണ് ഡിആർഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.