ഉറങ്ങാതിരുന്ന രാത്രികളെ കുറിച്ച് സണ്ണി ഭീതിയോടെ ഓര്‍ക്കുന്നു | filmibeat Malayalam

Filmibeat Malayalam 2017-10-28

Views 42

പോണ്‍താരമായി തുടങ്ങി ബോളിവുഡില്‍ അരങ്ങേറി രാജ്യം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍, ഒരിക്കല്‍ ശരിക്കും സ്വന്തം വീടിന് പുറത്തിറങ്ങാന്‍ സണ്ണി ഭയന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്തെ കുറിച്ചുള്ള നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സണ്ണി. മിഡി ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സണ്ണിയുടെ തുറന്ന് പറച്ചില്‍. ജീവനെടക്കുമെന്ന ഭീഷണിയുമായി വീട്ടില്‍ വന്ന് ബഹളം വയ്ക്കുന്ന ഒരാളെ ഭയന്നായിരുന്നു സണ്ണി ഒരു കാലത്ത് ജീവിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സണ്ണിക്കെതിരെ ഇയാളുടെ ഭീഷണി. 'വീട്ടില്‍ വന്ന് ഉപദ്രവിക്കും എന്നും ഭീഷണിപ്പെടുത്തി. ജനക്കൂട്ടം എന്റെ വീടാക്രമിക്കും എന്നൊരു ഭീതി പരത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് സണ്ണി ഓര്‍മ്മിക്ലുന്നു. ഇക്കാലത്ത് ഭര്‍ത്താവ് വിദേശത്തായിരുന്നുവെന്നും ഒടുവില്‍ വീട് വരെ മാറേണ്ടി വന്നുവെന്നും സണ്ണി പറയുന്നു.
Actress Sunny Leone, who has always seen raising her voice against what she feels is wrong, says that she has been a victim of cyber stalking, reports mid-day.

Share This Video


Download

  
Report form
RELATED VIDEOS