Dileep, Actress Case Updation
നടിയെ ആക്രമിച്ച കേസില്‍ രക്ഷപ്പെടാന്‍ നടന്‍ ദിലീപിന് വഴിയൊരുങ്ങുന്നതായി സൂചന. മംഗളം ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ നിര്‍ണ്ണായകമാണ് ദിലീപിന്‍റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി. മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കാനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ സാക്ഷിയാവാന്‍ മഞ്ജു ഇപ്പോള്‍ തയ്യാറല്ലെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് സ്ഥിരികരണമൊന്നും ഇതുവരെ വന്നിട്ടില്ല. മഞ്ജു പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തയ്യാറെടുക്കവയാണ് മഞ്ജു സാക്ഷിപ്പട്ടികയില്‍ നിന്നു പിന്മാറിയേക്കുമെന്ന തരത്തില്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. സാക്ഷിയാവാന്‍ താന്‍ തയ്യാറല്ലെന്നു മഞ്ജു അന്വേഷണംസംഘത്തെ അറിയിച്ചതായി സൂചനയുണ്ടെന്നും മംഗളം ചൂണ്ടിക്കാട്ടുന്നു. കേസില്‍ ദിലീപിന് കുരുക്ക് മുറുകണമെങ്കില്‍ മഞ്ജുവിന്റെ മൊഴി ഏറെ പ്രധാനമാണ്. മഞ്ജു പിന്‍മാറുകയാണെങ്കില്‍ ശക്തമായ സാക്ഷി മൊഴികളുടെ പിന്‍ബലത്തില്‍ കേസ് ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.