Tamil Nadu BJP leaders hit out at superstar ‘Joseph’ Vijay
നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശവുമായി തമിഴ്‌നാട് ബിജെപി ഘടകം. വിജയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസിനോടനുബന്ധിച്ച തലപൊക്കിയ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് വിജയ് യുടെ മതപരമായി അസ്തിത്വം ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് പിന്തുണയുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്തുവന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജിഎസ്ടിയെക്കുറിച്ച് പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്.