ജയില്‍മോചനത്തിന് വേണ്ടിയും സമയദോഷം തീരുന്നതിന് വേണ്ടിയും നിരവധി നേര്‍ച്ചകള്‍ ദിലീപും കുടുംബവും നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ദിലീപ് വ്യാഴാഴ്ച പ്രത്യേക കുര്‍ബാനയില്‍ പങ്കെടുത്തത്. ആലുവ ചൂണ്ടിയിലെ പള്ളിയില്‍ നടന്ന പ്രത്യേക കുര്‍ബാനയില്‍ പങ്കെടുത്ത ദിലീപിനൊപ്പം നഗരസഭാ കൗണ്‍സിലറുമുണ്ടായിരുന്നു. ഇനിയും ദിലീപ് കൂടുതല്‍ പ്രാര്‍ഥനകള്‍ക്കായി യാത്ര തിരിക്കുമെന്നാണ് വിവരം.