സിന്ദൂരം ചാര്‍ത്തല്‍....സൂക്ഷിക്കണം
നെറുകയില്‍ ചാര്‍ത്തുന്ന സിന്ദൂരം സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍
ഇന്ത്യയിലും യു.എസിലും ഉപയോഗിക്കപ്പെടുന്ന സിന്ദൂരപ്പൊടി സുരക്ഷിതമല്ലെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഇതില്‍ ലെഡിന്റെ അളവ് കൂടുതലാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.ഹിന്ദുക്കളുടെ മത സാംസ്‌കാരിക ആഘോഷങ്ങളിലും സ്ത്രീകള്‍ നെറ്റിയിലണിയാനും സിന്ദൂരം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിന് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചില നിര്‍മാതാക്കള്‍ ലെഡ് ടെട്രോക്സൈഡ് ചേര്‍ക്കുന്നുണ്ടെന്നും ഇത് ദോഷകരമാണെന്നുമാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.118 സിന്ദൂര സാമ്പിളുകളിലാണ് പരിശോധ നടത്തിയത്. ഇതില്‍ 95 എണ്ണം ന്യൂജേഴ്സില്‍ നിന്നും ശേഖരിച്ചതാണ്. 23 എണ്ണം ഇന്ത്യയിലെ മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ചതും.