ടിക്കറ്റ് ബുക്കിങിന് ഈ ബാങ്കുകള്‍ പുറത്ത്
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നടത്തുന്നതില്‍ ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളെ ഒഴിവാക്കി.
ടിക്കറ്റ് ബുക്കിങിന് ഉപഭോക്താക്കളില്‍ നിന്നും കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ഐആര്‍സിടിസിയെ പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ