ഭീകരവാദത്തെ നേരിടുന്നതിനൊപ്പം അതിന്റെ വേരുകള്‍, കാരണങ്ങള്‍ എന്നിവയില്‍കൂടി ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചചെയ്യാനുള്ള സന്നദ്ധത ഖത്തര്‍ അമീര്‍ ജര്‍മന്‍ ചാന്‍സലറുമായുള്ള ചര്‍ച്ചയിലും ആവര്‍ത്തിച്ചു. പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കും കുവൈത്തിന്റെ മധ്യസ്ഥതയ്ക്കും ജര്‍മനി നല്‍കുന്ന പിന്തുണയ്ക്കും അമീര്‍ നന്ദിയറിയിച്ചു.